Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.P. Sankaradas

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ശ​ങ്ക​ർ​ദാ​സി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

 തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ന്‍​ഡി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ.​പി.ശ​ങ്ക​ർ​ദാ​സി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ 17നാ​ണ് ശ​ങ്ക​ർ​ദാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടെ​ന്നും ഇ​നി ആ​ശു​പ​ത്രി​യി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി മെ​ഡി​ക്ക​ൽ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

ശ​ങ്ക​ർ​ദാ​സി​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് 27 ന് ​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്‌ ന​ൽ​കും. ശ​ങ്ക​ർ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു.

 

Latest News

Corehub Up